റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തെ മാനിക്കുന്നു: കേന്ദ്രം

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തില്‍ കൈകടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. ആര്‍ബിഐ ഗവര്‍ണറും കേന്ദ്ര ധനമന്ത്രാലയവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. റിസര്‍വ് ബാങ്കിന്റെ സ്വയം ഭരണത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. റിസര്‍വ് ബാങ്ക് പറയുന്നത്ര സ്വയംഭരണമേ സ്ഥാപനത്തിനുള്ളൂവെന്നും മന്ത്രാലയം വിശദീകരിച്ചു.
റിസര്‍വ് ബാങ്ക് നിയമം ഏഴാം വകുപ്പ് ഗവണ്‍മെന്റിനു നല്‍കുന്ന അധികാരത്തിനു വിധേയമാണ് റിസര്‍വ് ബാങ്കിന്റെ സ്വയംഭരണമെന്നും മന്ത്രാലയം പറയുന്നു. ഏഴാം വകുപ്പനുസരിച്ച് റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും കേന്ദ്ര സര്‍ക്കാറിന് അധികാര അവകാശങ്ങളുണ്ട്. സ്വയംഭരണത്തെ പരിപാലിക്കുന്ന നടപടികളേ കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളൂ എന്നും രഹസ്യ ആശയ വിനിമയങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ധനമന്ത്രാലയം പ്രസ്താവിച്ചു.
ഇന്ന് രാവിലെ റിസര്‍വ് ബാങ്കിലെയും ധനമന്ത്രാലയത്തിലെയും ഉന്നതര്‍ തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ധനമന്ത്രാലയം ഈ പ്രസ്താവന നടത്തിയത്. കേന്ദ്രത്തിന്റെ അമിതമായ ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തരമായി കേന്ദ്രം ചര്‍ച്ച നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here