മീടൂ; നടപടിയെടുക്കാൻ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമങ്ങളെന്ന് ദേശീയ വനിതാ കമ്മീഷൻ

മീ ടൂ തുറന്നുപറച്ചിലുകളിൽ കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമമെന്ന് ദേശീയ വനിതാ കമ്മീഷൻ. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരായ നിയമങ്ങൾ ശക്തമാക്കിയില്ലെങ്കിൽ പ്രതികൾക്ക് ശിക്ഷ നൽകാൻ കഴിയില്ലെന്നും കമ്മീഷൻ പറഞ്ഞു.

മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി സ്ത്രീകൾ തങ്ങൾ നേരിട്ട മോശം അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇവയിലൊക്കെ അന്വേഷണം വേണമെന്ന് മന്ത്രി മനേകാ ഗാന്ധി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top