സണ്ണി ലിയോൺ മലയാളത്തിലേക്ക് വരുന്നു; വാർത്ത സ്ഥിരീകരിച്ച് താരം

അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കുമെല്ലാം വിരാമമിട്ടുകൊണ്ട് സണ്ണി ലിയോൺ മലയാളത്തിലേക്ക് വരുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് താരം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താൻ മലയാള സിനിമയുടെ ഭാഗമാകുന്ന കാര്യം സണ്ണി അറിയിച്ചത്.

ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിച്ച് സന്തോഷ് നായർ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിൽ എത്തുന്നത്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നും താരം അറിയിച്ചു.

സണ്ണി ലിയോൺ മലയാള സിനിമയിൽ എത്തുന്നതിനെ കുറിച്ച് മുമ്പും വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top