ഓൺലൈൻ ഫാർമസികൾക്ക് സ്റ്റേ

രാജ്യത്തെ ഓൺലൈൻ ഫാർമസികളുടെ പ്രവർത്തനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ. ഔഷധ വിതരണ സംഘടനകളുടെ പരാതിയെത്തുടർന്നാണ് നടപടി. നവംബർ 11 വരെയാണ് സ്റ്റേ.

ഓൺലൈൻ ഫാർമസികൾ സൗകര്യപ്രദമാണെങ്കിലും ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് മരുന്നുവാങ്ങുന്നത് അപകടകരമാണെന്ന് സംഘടനകൾ വാദിച്ചു.

ഷെഡ്യൂൾ കെ്‌സ്, ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട മരുന്നുകളും ഇത്തരത്തിൽ ലഭിക്കുന്നതായും അവർ പരാതിയിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top