Advertisement

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍ നല്‍കിയ പരാതി!

November 2, 2018
Google News 1 minute Read

ളാഹയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പന്തളം സ്വദേശി ശിവദാസന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസില്‍ നല്‍കിയ പരാതി പുറത്ത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതായി പരാതിപ്പെട്ട് ശിവദാസന്‍ പന്തളം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പെറ്റീഷനാണ് പുറത്തുവന്നിരിക്കുന്നത്.

26/4/2018 ൽ ടൂവീലറിൽ ലോട്ടറി കച്ചവടം നടത്തുന്ന തന്നെ, അയൽവാസികളായ ചിലർ വഴി നടക്കാൻ അനുവദിക്കുന്നില്ല,വഴിയിൽ തടഞ്ഞ്‌ ഉപദ്രവിക്കുന്നു എന്നായിരുന്നു പരാതി.വാഹനം കത്തിക്കും എന്ന ഭീഷണി ഉള്ളതായും പരാതിയിൽ പറയുന്നുണ്ട്‌ എതിർ കക്ഷികൾ ആർ.എസ്‌.എസിന്റെ സജീവ പ്രവർത്തകർ ആണ്. പരാതി പിൻവലിക്കണം എന്ന ആവശ്യവുമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പന്തളത്തെ പ്രമുഖ ആർ.എസ്‌.എസ്‌ നേതാവ്‌ കൈയ്യും കാലും തല്ലി ഒടിച്ച്‌ കൊക്കയിൽ തള്ളും എന്ന് ഭീഷണിപെടുത്തിയതായും സമീപവാസികൾ പറയുന്നു.

നിലയ്ക്കലില്‍ നടന്ന പോലീസ് നടപടിയെ തുടര്‍ന്ന് ശിവദാസന്‍ ബലിദാനിയായതാണെന്ന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരത്തെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, കേരളാ പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രംഗത്തെത്തി.

ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19 ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെ ഇയാളെ കാണാതായി എന്ന പ്രചരണം ശരിയല്ലെന്നായിരുന്നു പോലീസ് പറഞ്ഞത്.

പത്തനംതിട്ട – നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ – പമ്പ റൂട്ടിലാണ്. നിലക്കല്‍ – പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്നും പോലീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചിട്ടുണ്ട്. മാത്രമല്ല, മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായതെന്നും പോലീസ് ചോദിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here