പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

rape

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. അമ്പലപ്പുഴയിലാണ് സംഭവം. നൂറനാട് സ്വദേശി നിജു, കൊല്ലം കാവനാട് സ്വദേശി വിപിന്‍ രാജു എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എസ്ഐ എം അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്. നിജു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. രണ്ട് ദിവസം മുമ്പ് നിജു പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ഒളിവിൽപോയ പ്രതികളെ അറസ്റ്റ്‌ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top