2019 ലും മോദി തന്നെയെന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവി സര്‍വേ

Narendra Modi healps corporate

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ മുന്നേറ്റം പ്രവചിച്ച് റിപ്പബ്ലിക് ടിവി – സി വോട്ടര്‍ സര്‍വേ ഫലം. 2019 ലും മോദി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയാണ് റിപ്പബ്ലിക് ടിവി സര്‍വേ ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍, എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വേ ഫലത്തില്‍ പറയുന്നു. എന്‍ഡിഎ 261 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്ന സര്‍വേയില്‍ യുപിഎയ്ക്ക് 119 സീറ്റുകളും മറ്റ് പാര്‍ട്ടികള്‍ക്ക് 163 സീറ്റുകളും പ്രവചിക്കുന്നു. വിവിധ പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യം പരിഗണിക്കാതെയാണ് സര്‍വേ നടത്തിയിരിക്കുന്നത്.

ഒക്ടോബറിലെ ജനഹിതമാണ് സര്‍വേ പരിഗണിച്ചത്. 38.4 ശതമാനം വോട്ടാണ് എന്‍ഡിഎയ്ക്ക് പ്രവചിച്ചിരിക്കുന്നത്. 26 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടുമ്പോള്‍ 35.6 ശതമാനം മറ്റ് പാര്‍ട്ടികള്‍ സ്വന്തമാക്കുമെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു.

കേരളത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നും റിപ്പബ്ലിക് ടിവി സര്‍വേയില്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ 16 സീറ്റ് നേടുമെന്ന് പ്രവചിക്കുമ്പോള്‍ നാല് സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ല. കേരളത്തില്‍ യുഡിഎഫ് 40.4 ശതമാനം വോട്ടും എല്‍ഡിഎഫ് 29.3 ശതമാനം വോട്ടും നേടുമ്പോള്‍ ബിജെപി 17.5 ശതമാനം വോട്ടുമായി നില മെച്ചപ്പെടുത്തുമെന്ന് സര്‍വേ പറയുന്നു.

പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ സാധ്യതകള്‍ ഇങ്ങനെ

ഉത്തർപ്രദേശ്
എൻഡിഎ– 31; യുപിഎ– 5; എസ്പി, ബിഎസ്പി സഖ്യം-44

തമിഴ്നാട്
എൻഡിഎ – 1; യുപിഎ – 0; ഡിഎംകെ – 29; എഐഎഡിഎംകെ – 9

മധ്യപ്രദേശ്
എൻഡിഎ– 22; യുപിഎ– 7

ദില്ലി
എൻഡിഎ– 7; യുപിഎ – 0

കർണാടക
എൻഡിഎ– 18; യുപിഎ – 7; ജെഡിഎസ് – 3

ഗുജറാത്ത്
എൻഡിഎ– 24; യുപിഎ– 2

രാജസ്ഥാൻ
എൻഡിഎ– 17; യുപിഎ– 8

മഹാരാഷ്ട്ര
എൻഡിഎ– 23; യുപിഎ– 14; എൻസിപി– 6; ശിവസേന– 5

ആന്ധ്രപ്രദേശ്
എൻഡിഎ– 0; യുപിഎ – 0; വൈഎസ്ആർ കോൺഗ്രസ്– 20; ടിഡിപി – 5

തെലങ്കാന
എൻഡിഎ– 1; യുപിഎ – 8; ടിആർഎസ്– 7; മറ്റുള്ളവർ– 1 (എഐഎംഐഎം)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top