‘ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് സ്പീഡ് പോസ്റ്റിലൂടെ വധഭീഷണി’: കെ. സുരേന്ദ്രന്‍

surendran and ps

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് വധഭീഷണിയുണ്ടെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പി.എസ് ശ്രീധരന്‍പിള്ളയെ വധിക്കുമെന്ന് പറഞ്ഞ് സ്പീഡ് പോസ്റ്റ് വഴി ഭീഷണി കത്ത് ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇതിനെ പോലീസ് ലാഘവത്തോടെ കണ്ടുവെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ബിജെപി അധ്യക്ഷനെതിരായ ഭീഷണി കത്ത് പാര്‍ട്ടി ഓഫീസിലേക്ക് സ്പീഡ് പോസ്റ്റ് വഴിയാണ് എത്തിയതെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഇതിനെ ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top