തെലങ്കാനയില്‍ ബിജെപി ഓഫീസ് നേതാക്കള്‍ തകര്‍ത്തു

bjp office

തെലങ്കാനയില്‍ ബിജെപി ഓഫീസ് നേതാക്കള്‍ തകര്‍ത്തു. തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെയാണ് ഓഫീസ് അടിച്ച് തകര്‍ത്തത്. ധന്‍പാല്‍ സൂര്യനാരായണ ഗുപ്ത എന്നയാള്‍ക്ക് സീറ്റ് നല്‍കാത്തതാണ് പ്രകോപനത്തിന് കാരണം. നിസാമബാദ് അര്‍ബന്‍ നിയോജക മണ്ഡലത്തില്‍ നിന്ന് 29,000വോട്ടുകള്‍ താന്‍ നേടിയിരുന്നുവെന്നും എന്നിട്ടും പാര്‍ട്ടി തന്നെ തഴയുകയായിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. സര്‍വെ ഫലങ്ങളും തനിക്ക് അനുകൂലമാണ്. ഈ അവഗണനയ്ക്ക് എതിരെ സ്വതന്ത്രമായി നിന്ന് പോരാടാനാണ് തീരുമാനമെന്നും ധന്‍പാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top