സിപിഎം നേതാക്കൾക്കെതിരായ രാഷ്ട്രീയ സംഘർഷ കേസുകൾ വിചാരണ ഇല്ലാതെ പിന്‍വലിച്ചു

court

സിപിഎം നേതാക്കൾക്കെതിരായ രാഷ്ട്രീയ സംഘർഷ കേസുകൾ വിചാരണ ഇല്ലാതെ പിൻവലിച്ചു.സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ സമരത്തിന്‍റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിച്ചത്.  സർക്കാർ അപേക്ഷയെ തുടർന്നാണ് കേസുകൾ പിൻവലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ,കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കെ.കെ ശൈലജ, എം.എൽഎമാരായ ജെയിംസ് മാത്യു, ടിവി രാജേശ്, എം. സ്വരാജ്, സിപിഎം നേതാവ് എം. വിജയകുമാർ എന്നിവർക്കെതിരെയുള്ള കേസുകളും പിന്‍വലിച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടും.  എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് കേസുകള്‍ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയത്. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top