കാറിടിച്ച് സ്വര്‍ണ്ണം കടത്തിയ കേസ്; നാല് പേര്‍ പിടിയില്‍

smuggling

ചാലക്കുടി പോട്ട ദേശീയപാതയിൽ കാറിടിച്ചു സ്വർണം കടത്തിയ കേസില്‍ നാലുപേര്‍ പിടിയിൽ. കോഴിക്കോട് കരിപ്പൂരില്‍  നിന്നാണ് ഇവരെ പിടികൂടിയത്. തടിയന്‍റവിട നസീറിന്‍റെ അനിയൻ സുഹൈൽ, മനാഫ്, സുജിത്, ഷാനവാസ് എന്നിവരാണ് പിടിയിലായത്. സെപ്തംബര്‍ 15നാണ് കേസിന് ആസ്പദമായ സംഭവം. വിദേശത്ത് നിന്ന് കൊണ്ടു വന്ന 560 ഗ്രാം സ്വർണ്ണമാണ് പോട്ട ഫ്ലൈ ഓവറിൽ വച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വാഹനത്തില്‍ കാറിടിപ്പിച്ചാണ് സ്വര്‍ണ്ണം തട്ടിയെടുത്തത്. സ്വർണം കൊണ്ടു വന്ന കാർ തട്ടിയെടുത്ത പ്രതികള്‍ പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. കേസിൽ നേരത്തെ ഏഴ് പേർ പിടിയിലായിട്ടുണ്ടായിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top