ഐ ലീഗ്; ഗോകുലം കേരള-ചെന്നൈ സിറ്റി കളി ആരംഭിച്ചു

ഐ ലീഗിൽ ഗോകുലം കേരള-ചെന്നൈ സിറ്റി മത്സരം ആരംഭിച്ചു.

രണ്ടാം മിനിറ്റിൽ തന്നെ അനുകൂലമായ പെനാൽറ്റി ലഭിച്ച ഗോകുലം മൂന്നാം മിനിറ്റിൽ ആദ്യ ഗോൾ നേടി. രണ്ടാം മിനിറ്റിൽ അർജുൻ ബൈസിക്കിൾ കിക്കിലൂടെ ഗോളടിക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് തള്ളിയതിനെ തുടർന്നാണ് റഫറി ഗോകുലത്തിന് അനുകൂലമായ പെനാൽറ്റി വിധിച്ചത്.

എന്നാൽ കളി പുരോഗമിക്കവെ ചെന്നൈ ഗോകുലത്തിനെതിരെ രണ്ട് ഗോളുകൾ നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ നിലവലെ പോയിന്റ് നില 2-1.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top