നാളെ നടതുറക്കുമ്പോൾ ദർശനത്തിന് സുരക്ഷ തേടി സ്ത്രീകൾ സമീപിച്ചിട്ടില്ല : പോലീസ്

no women has approached demanding security says police

ചിത്തിര ആട്ടവിശേഷത്തിന് നാളെ ശബരിമല നട തുറക്കുമ്പോൾ ദർശനത്തിന് സുരക്ഷ തേടി സ്ത്രീകൾ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി. നാളെ ഒരുദിവസത്തിനായി നടതുറക്കുമ്പോൾ വലിയ വെല്ലുവിളികൾ
ഉണ്ടാവില്ലെന്നാണ് പോലീസ് കരുതുന്നത്.

എന്നാൽ ശബരിമലയിൽ അഹിന്ദുക്കെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ടിജി മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അതുകൊണ്ട് തന്നെ ദർശനത്തിനായി ആര് സുരക്ഷ തോടിയാലും പോലീസ് നൽകേണ്ടിവരും.

അതേസമയം ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സുരക്ഷാക്രമീകരണം പൂർത്തിയാക്കിയാൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top