ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം ജയിച്ചു

congress jds alliance leads in karnataka

കർണാടക ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്ത് വരുമ്പോൾ ബിജെപിക്ക് കനത്ത തിരിച്ചടി. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ്സ് -ജെഡിഎസ് സഖ്യത്തിന് ജയം. രാമനഗരിയിലും ജംഖണ്ഡയിലുമാണ് കോൺഗ്രസ് -ജെഡിഎസ് സഖ്യം ജയിച്ചത്. രാമനഗരിയിൽ മുഖ്യമന്ത്രി കുമാര സ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് ജയിച്ചത്. ബല്ലാരി, മാണ്ഡ്യ ലോക്‌സഭാ സീറ്റുകളിലേക്ക് കോൺഗ്രസ് ജയത്തിലേക്ക് അടുക്കുന്നു.

ഷിമോഗ ലോക്‌സഭാ സീറ്റിൽ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാർഥിയുമായ ബി.വൈ രാഘവേന്ദ്രയ്ക്കാണ് മുന്നേറ്റം.

അഞ്ച് മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ശനിയാഴചയാണ് തെരഞ്ഞെടുപ്പ് നടന്നത്. രാമനഗരി , ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്‌സഭാ സീറ്റുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top