ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍; ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടി

ശബരിമല സന്ദര്‍ശനത്തിനായി യുവതികള്‍ സന്നിധാനത്ത് എത്തിയപ്പോള്‍ ശബരിമല തന്ത്രി തന്നോട് നിയമോപദേശം തേടിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലില്‍ ദേവസ്വം ബോര്‍ഡ് തന്ത്രി കണ്ഠരര് രാജീവരരിനോട് വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണമെന്നാണ് നിര്‍ദേശം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അന്വേഷണമുണ്ടാകുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

സംഭവം പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നേരത്തെ വിശദമാക്കിയിരുന്നു. തന്ത്രിയോട് കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു. ശബരിമലയെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കില്ലെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top