കന്യാസ്ത്രീ പീഡനം; ലാപ്‌ടോപ് ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഫ്രാങ്കോ

കന്യാസ്ത്രീ പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ സംഘത്തിന് മുന്നിൽ ലാപ്‌ടോപ്പ് ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതോടെ ലാപ്‌ടോപ് ഹാജരാക്കിയില്ലെങ്കിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കേസ് കൂടി ചുമത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ഡൽഹിയിലുള്ള ബന്ധുവിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ കന്യാസ്ത്രിക്കെതിരെ എടുത്ത നടപടിയാണ് ബലാത്സംഗക്കേസിന് പിന്നിലെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻറെ വാദം. എന്നാൽ, പോലീസിൽ പരാതി നൽകിയ ശേഷം കന്യാസത്രീക്കെതിരെ നടപടിക്കത്ത് തയ്യാറാക്കിയെന്നാണ് പോലീസ് കണ്ടെത്തിയത്.
പോലീസിൽ കണ്ടെത്തൽ തെറ്റാണെന്നാണ് ഫ്രാങ്കോയുടെ നിലപാട്. ഇത് തെളിയിക്കാനുള്ള ലാപ്‌ടോപ് ഹാജരാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ, ലാപ്‌ടോപ് കാണാനില്ലെന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമാണ് ഫ്രാങ്കോ മുളയ്ക്കൽ ആവശ്യപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here