‘ഹരികുമാറിനെതിരായ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല’; സനല്‍കുമാറിന്റെ ഭാര്യ

നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ വാഹനത്തിന് മുന്‍പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരായ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് സനലിന്റെ ഭാര്യ വിജി. ഡിവൈഎസ്പിക്ക് രക്ഷപ്പെടാന്‍ പോലീസ് തന്നെ സൗകര്യം ഒരുക്കിയിരിക്കുകയാണ്. അതിനാലാണ് ഇത്രയുമായിട്ടും പിടികൂടാന്‍ സാധിക്കാത്തത്. ഡിവൈഎസ്പിയെ പോലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും വിജി ആവശ്യപ്പെട്ടു. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

അതേസമയം, സംഭവശേഷം ഒളിവില്‍ പോയ ഹരികുമാറിനെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. ഹരികുമാര്‍ തമിഴ്‌നാട്ടിലെ മധുരയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വാക്കുതര്‍ക്കത്തിനിടയില്‍ ഡിവൈഎസ്പി പിടിച്ചുതള്ളിയ സനല്‍ മറ്റൊരു വാഹനമിടിച്ച് മരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top