വിദേശയാത്ര അനുമതി തേടി ദിലീപ് കോടതിയിൽ

dileep

സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി വിദേശ യാത്രക്ക് അനുമതി തേടി നടിയെ ആക്രമിച്ച കേസിലെ പ്രതിയും സിനിമാ നടനുമായ ദിലീപ് കോടതിയിൽ. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചിരിക്കുകയാണ്.

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകുന്നതിനാണ് ദിലീപ് പാസ്‌പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയ്ക്കായാണ് യാത്രയെന്നും ദീലീപ് വ്യക്തമാക്കുന്നു.

എന്നാല്‍ പ്രോസിക്യൂഷന്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്തു. കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top