തൃശൂരിൽ ഐപിഎസ് വേഷമിട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഇരുപത്തിയൊന്നുകാരൻ

തൃശൂരിൽ ഐപിഎസ് വേഷമിട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഇരുപത്തിയൊന്നുകാരൻ.
ഐജിയ്ക്ക് പകരം വന്ന പുതിയ ഐജിയായ ആർ. ബാനു കൃഷ്ണ ഐപിഎസ് ആണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തളിക്കുണ്ട് സ്വദേശിനി ഡീന അന്തോണിയിൽ നിന്നാണ് മിഥുൻ എന്ന ഇരുപത്തിയൊന്നുകാരൻ ലക്ഷങ്ങൾ തട്ടിയത്. ഡീനയുടെ സഹോദരൻ ബിന്റോക്ക് പോലീസിൽ സിപിഒയായി ജോലി വാങ്ങി കൊടുക്കാമെനന് പറഞ്ഞാണ് 5 ലക്ഷം രൂപ കവർന്നത്. ചേർപ്പ് അഞ്ചമുടിയിൽ കുന്നത്തുള്ളി ഹൗസിൽ സന്തോഷിന്റെ മകൻ മിഥുൻ ആണ് അറസ്റ്റിലായത്.

ഇയാൾ സ്ഥിരമായി സഞ്ചരിക്കുന്നത് പോലീസ്‌വാഹനത്തോട് സാദൃശ്യമുള്ള കെഎൽ O8 എടി 5993 എന്ന നമ്പറിലുള്ള ബൊലോറ ആണ്. ഈ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ വാഹനത്തിൽ നിന്ന് എയർ പിസ്റ്റൾ ,ബീക്കൺ ലൈറ്റ് ,പോലിസ് സ്റ്റിക്കർ എന്നിവ കണ്ടെത്തി.കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top