ഉര്‍ജിത് പട്ടേല്‍ നവംബര്‍ 19 ന് രാജിവച്ചേക്കും

urjith patel rbi

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നവംബര്‍ 19 ന് രാജിവച്ചേക്കും. അടുത്ത ബോര്‍ഡ് മീറ്റിംഗിന് ശേഷം അദ്ദേഹം രാജി സമര്‍പ്പിക്കുമെന്ന് മണിലൈഫ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജിയെന്നാണ് മണിലൈഫിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ പ്രതിഛായ മോശമാകാതെയിരിക്കാനാണെന്നും റിപ്പോര്‍ട്ടുണ്ട്. ദീര്‍ഘനാളായി കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തിലും സ്വയംഭരണത്തിലും കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ വി ആചാര്യ ആരോപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top