സനലിന്റെ മരണം; ഐജി വിശദീകരണം തേടി

നെയ്യാറ്റിൻകര, കൊടുണ്ടാവിള കാവുവിള സ്വദേശി സനലിന്റെ മരണത്തിൽ ഐജി വിശദീകരണം തേടി. പോലീസ് വാഹനത്തിൽ സനലിനം ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് എസ്ഐ വ്യക്തമാക്കി.  ആംബുലൻസിൽ കയറ്റിയത് പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് മാത്രമാണ്. പോലീസിന് സംഭവത്തിൽ ഗുരുതര വീഴ്ചപറ്റി. സംഭവത്തിൽ ഐജി റൂറൽ എസ്പിയുടെ വിശദീകരണം തേടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.ഇലക്ട്രീഷ്യനായിരുന്നു സനൽ. ഭാര്യയും രണ്ടു മക്കളുമുണ്ട്.

കൊടുങ്ങവിളക്ക് സമീപത്തെ വീട്ടിൽ എത്തിയ സനലിന്റെ വാഹനം  ഡിവൈഎസ്പിയുടെ വണ്ടിയ്ക്ക് തടസ്സമായി പാർക്ക് ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.   ഇവിടെത്തെ വീട്ടിലെത്തി തിരികെ പോകാനൊരുങ്ങുമ്പോൾ സനൽ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്.തുടർന്ന് ഡിവൈഎസ്പി യുവാവിനെ മർദ്ദിച്ച് റോഡിൽ തള്ളിയതോടെ മറ്റൊരു വാഹാനത്തിനടിയിൽ പെട്ട് മരിച്ചതായാണ് ആരോപണം. സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top