വയനാട് എം.പി. എം.ഐ.ഷാനവാസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

mi shanavas

ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വയനാട് എം.പി. എം.ഐ.ഷാനവാസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.  കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് അണുബാധയുണ്ടായതിനെ തുടർന്നാണ് എംപിയുടെ ആരോഗ്യം മോശമായത്. കഴിഞ്ഞ ഒക്ടോബർ 31നാണ് കരൾ മാറ്റ ശസ്ത്രക്രിയക്കായി വയനാട് എം പി എം.ഐ.ഷാനവാസിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ആശുപത്രിയിലെത്തി.

മകൾ അമീന ഷാനവാസാണ് കരൾ നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞതിന് ശേഷമാണ് ആരോഗ്യം വഷളായത്.  കിഡ്നിയുടെ പ്രവർത്തനം സാധാരണ നിലയിലല്ലാത്തതിനാൽ ഡയാലിസിസ് തുടരുകയാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top