നെയ്യാറ്റിന്‍കര കൊലപാതകം; ഹരികുമാറും ബിനുവും മധുര വിട്ടെന്ന് സൂചന

neyyattinkara murder

നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണം ഊർജ്ജിതമാകുന്നതിനിടെ ഹരികുമാറും സുഹൃത്ത് ബിനുവും മധുരവിട്ടുവെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്ന് 6 ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഹരികുമാര്‍ പൊലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ നേരത്തേ ലഭിച്ചിരുന്നെങ്കിലും ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പൊലീസ് വ്യക്തമാക്കുന്നത്. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവിൽ സഞ്ചരിക്കുന്നതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി സനല്‍കുമാറിന്റെ കുടുംബം ആരോപിച്ചു. അന്വേഷണസംഘത്തെ മാറ്റണമെന്നാണ് സനല്‍കുമാറിനെ ഭാര്യ പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top