മന്ത്രി കെ.ടി ജലീലിനെതിരെ മലപ്പുറത്ത് വീണ്ടും കരിങ്കൊടി പ്രതിഷേധം

മന്ത്രി കെ ടി ജലീലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടി. മലപ്പുറം കോട്ടപ്പടിയില്‍ വച്ചാണ് സംഭവം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന നിര്‍മ്മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
മന്ത്രി പ്രസംഗിക്കുന്നതിനിടെ വേദിക്കരികിലെത്തി കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറം – കൊണ്ടോട്ടി റോഡ് ഉപരോധിച്ചു. പ്രതിഷേധകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here