അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; എംടി രമേശിനെ തള്ളി ശ്രീധരന്‍ പിള്ള

വിവാദ പ്രസംഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച എംടി രമേശിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശ്രീധരൻപ്പിള്ളയ്ക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരൻപ്പിള്ളയുടെ യാത്ര കടന്നു പോകുമെന്നും പൊലീസിന് ധൈര്യമുണ്ടെങ്കിൽ അറസ്റ്റുചെയ്യട്ടെയെന്നുമാണ് രമേശ് പറഞ്ഞത്. ശ്രീധരൻപിള്ളയും തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയില്‍ വടകരയിലാണ് രമേശ് ഇക്കാര്യം പറഞ്ഞത്. നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമാണെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

യുവമോര്‍ച്ചയുടെ മീറ്റിംഗില്‍ വിവാദ പ്രസംഗത്തില്‍ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. ശബരിമല വിവാദ പ്രസംഗത്തിൽ കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top