സനല്‍കുമാര്‍ കൊലക്കേസ്; മുന്‍ ഡി.വൈ.എസ്.പി സഞ്ചരിച്ച കാര്‍ കണ്ടെത്തി

sanal

നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലക്കേസ് പ്രതി മുന്‍ ഡി.വൈ.എസ്.പി ഹരികുമാര്‍ രക്ഷപ്പെടാനായി ഉപയോഗിച്ച കാര്‍ അന്വേഷണസംഘം കണ്ടെത്തി. കൊലപാതകം നടന്ന ശേഷം ഡി.വൈ.എസ്.പി ഹരികുമാര്‍ രക്ഷപ്പെട്ടത് ഈ കാറിലാണ്. കല്ലമ്പലം വരെയാണ് ഹരികുമാര്‍ ഈ കാറില്‍ പോയത്. കല്ലമ്പലത്ത് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കല്ലറയിലുള്ള ഹരികുമാറിന്റെ വീട്ടിലാണ് കാര്‍ ഇപ്പോള്‍ ഉള്ളത്. ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയാണ് ഈ കാര്‍ ഏര്‍പ്പാടാക്കിയതെന്ന് അന്വേഷണസംഘം പറയുന്നു. അനൂപ് കൃഷ്ണയെ ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top