14ാം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് കോഴിക്കോട്ട്

dyfi

14ാ മത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് പതാക ഉയരും. കോഴിക്കോട്ടെ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി 37 വയസ്സ് കർശനമാക്കിയത്തോടെ ഡിവൈഎഫ്ഐ നേതൃനിരയിൽ അടിമുടി മാറ്റമുണ്ടാക്കും.നിലവിലെ സംസ്ഥാന സെക്രട്ടറി എം സ്വരാജും,പ്രസിഡന്റ എ എൻ ഷംസീറും സ്ഥാനം മാറുന്നതിനോടൊപ്പം 90 അംഗ സംസ്ഥാന സമിതിയിൽ നിന്ന് പകുതിയോളം പേരും പുറത്തുപോകേണ്ടി വരും. പകരം എസ് കെ സജീഷ്,വി കെ സനോജ്, മനു സി പുളിക്കൻ, എം വിജിൻ എന്നിവരെ പുതിയ നേത്യത്വത്തിലേക്ക് പരിഗണിക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top