ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ ലയിപ്പിച്ച് ഓവുചാലില്‍ ഒഴുക്കി

khashogi

തുര്‍ക്കി കോണ്‍സുലേറ്റില്‍ കൊല ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹത്തോട് ചെയ്തത് കൊടുംക്രൂരത. ആസിഡില്‍ അലിയിച്ച് മൃതദേഹം ഓവുചാലില്‍ ഒഴുക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ശരിവയ്ക്കുന്ന തരത്തില്‍ സൗദി കോണ്‍സുലേറ്റിലെ ഓവുചാലില്‍ നിന്ന് ആസിഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം തന്നെ തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ ഉപദേശകന്‍ വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. മൃതശരീരം തെളിവില്ലാത്ത വിധം നശിപ്പിക്കാനായി ഇസ്താംബൂളിലേക്ക് സൗദി വിദഗ്ധരെ അയച്ചിരുന്നു. അതേസമയം കൊലപാതകം സംബന്ധിച്ച തെളിവുകള്‍ തുര്‍ക്കി സൗദിയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഓഡിയോ ടേപ്പും കൈമാറിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top