ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്രാ തീരത്തേക്ക്; ജാഗ്രതാ മുന്നറിയിപ്പ്

mangkut cyclone hits philippines killed 14

ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 80 മുതല്‍ 90 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശും. നവംബര്‍ 14 ന് ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലും ആന്ധ്രാ തീരത്തും ഗജ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 15ാം തീയതി മറ്റൊരു മുന്നറിയിപ്പ് നൽകും. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാരയ്ക്കല്‍, കടലൂര്‍, തഞ്ചാവൂർ, പുതുച്ചേരി, വിളുപുരം എന്നിവടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top