ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയ്ക്ക് അനുമതിയില്ല

ps sreedharan pillaiaa

ശ്രീധരൻപിള്ളക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേർക്ക് എതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാനുള്ള അനുമതിയാണ് നിഷേധിച്ചത്.

ഇവരുടെ നടപടി കോടതിയലക്ഷ്യമല്ല.  ക്രിയാത്മക വിമർശനം മാത്രമാണ് ഇവർ നടത്തിയിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ‌ഥാനത്തിൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കാനാകില്ല. അവ പരിഗണിച്ചാൽ പോലും കോടതി അലക്ഷ്യമാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top