തോമസ് ചാണ്ടിയുടെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ നോട്ടീസ്

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടില്‍ അനധികൃത നിര്‍മാണമെന്ന് ആലപ്പുഴ നഗരസഭ. പ്ലാനില്‍ നിന്ന് വ്യതിചലിച്ചും കെട്ടിട നിര്‍മാണങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് പത്ത് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തോമസ് ചാണ്ടിക്ക് നഗരസഭ നോട്ടീസ് നല്‍കി. ലേക്ക് പാലസ് റിസോര്‍ട്ടിലെ പത്ത് കെട്ടിടങ്ങള്‍ക്ക് നഗരസഭയുടെ അനുമതിയില്ല. പഴയ കെട്ടിടങ്ങളുടെ വിസ്തീര്‍ണം കുറച്ച് കാണിച്ച് നികുതി വെട്ടിച്ചു. കെട്ടിടങ്ങള്‍ക്ക് നമ്പര്‍ പോലുമില്ലെന്നും ആലപ്പുഴ നഗരസഭ കണ്ടെത്തി. ലേക്ക് പാലസിലെ അനധികൃത നിര്‍മാണങ്ങളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top