ഇഷ്ടപ്പെട്ട പെൺകുട്ടിയെ ആകർഷിക്കാൻ ദുർമന്ത്രവാദത്തിനായി മൂങ്ങയെ അതിക്രൂരമായി കൊലപ്പെടുത്തി; 40 കാരൻ പിടിയിൽ

man brutally killed owl for black magic

ഇഷ്ടപ്പെട്ട പെൺകുട്ടിയെ ആകർഷിക്കാൻ ദുർമന്ത്രവാദത്തിനായി മൂങ്ങയെ അതിക്രൂരമായി കൊലപ്പെടുത്തിയ 40 കാരൻ പിടിയിൽ. ഡൽഹി സുൽത്താൻപൂരിലാണ് സംഭവം.

നവംബർ 11 നാണ് നാൽപ്പതുകാരനായ കനയ്യയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ട്രക്ക് ഡ്രൈവറാണ് കനയ്യ. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വീട്ടിലെ ഫ്രീസറിൽ നിന്നും മൂങ്ങയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൂങ്ങയുടെ ആന്തരികാവയവങ്ങളും നഖവും ഇയാൾ വേർപ്പെടുത്തുകയും ചെയ്തിരുന്നു.

യൂട്യൂബ് വീഡിയോ കണ്ടാണ് മൂങ്ങയെ ദുർമന്ത്രവാദത്തിനായി എങ്ങനെ കൊല്ലണമെന്നും എന്തൊക്കെ താന്ത്രിക് പ്രക്രിയകൾ നടത്തണമെന്നും അയാൾ മനസ്സിലാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top