യുവതി പ്രവേശനത്തിന് സ്റ്റേയില്ലെന്നാണ് കോടതി പറഞ്ഞത് : മുഖ്യമന്ത്രി

pinarayi vijayan asks district collectors to form projects ockhi crucial cabinet meeting today

യുവതി പ്രവേശനത്തിന് സ്റ്റേയില്ലെന്നാണ് കോടതി പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി 22 ന് റിവ്യൂ പെറ്റീഷനെല്ലാം കേൾക്കുന്നുണ്ട്. ജനുവര 20 വരെയാണ് മണ്ഡലകാലം. മണ്ഡലകാലത്തിന് ശേഷമാകും കോടതി ഹർജി കേൾക്കുക. യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും, ഇത് വ്യക്തമാക്കിക്കൊണ്ടാണ് ഹർജികൾ തുറന്ന കോടതിയിൽ വീണ്ടും കേൾക്കുമെന്ന് കോടതി പറഞ്ഞിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top