ലോക അത്‌ലെറ്റിക് ചാമ്പ്യൻഷിപ്പ്; ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

world athletic championship online ticket sale begun

ദോഹയിൽ അടുത്ത വർഷം നടക്കുന്ന ലോക അത്‌ലെറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഓൺലൈൻ ടിക്കറ്റ് വിൽപ്പന തുടങ്ങി. ചാമ്പ്യൻഷിപ്പിനായുള്ള പ്രത്യേക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

അടുത്ത വർഷം സെപ്തംബർ 27 മുതൽ ഒക്ടോബർ ആറ് വരെയാണ് ദോഹയിൽ ലോക അത്‌ലെറ്റിക് മീറ്റ് നടക്കുന്നത്. ഗൾഫിലെ ചൂടുള്ള കാലാവസ്ഥ പരിഗണിച്ച് നിരവധി മാറ്റങ്ങളോടെയാകും ദോഹയിൽ മീറ്റ് നടക്കുക. നിലവിൽ തുടർന്ന് വരുന്ന സമയക്രമങ്ങളിൽ നിന്നും മാറി രണ്ട് സെഷനിലായിട്ടാകും മീറ്റ് നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top