ജിസാറ്റ് 29 വിക്ഷേപിച്ചു

ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 29 വിക്ഷേപിച്ചു. ഇന്ന് വൈകീട്ടോടെയാണ് ശ്രീഹരിക്കോട്ട വിക്ഷേപണ കേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചത്.

കഴിഞ്ഞ മാർച്ച് 29ന് ജിസാറ്റ് ആറ് എ വിക്ഷേപിച്ച ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 29. ഭൂമിയിൽ നിന്നും 36,000 കിലോമീറ്റർ ഉയരത്തിൽ ജിയോ സ്റ്റേഷനറി ഓർബിറ്റിൽ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തിന് 3,423 കിലോഗ്രാം ഭാരമാണ് കണക്കാക്കുന്നത്. പത്ത് വർഷത്തെ കാലാവധിയാണ് ജി സാറ്റിന് പ്രവചിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50നാണ് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചത്. ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമെന്ന് ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ശ്രീഹരിക്കോട്ടയിൽനിന്നുള്ള 673മത് വിക്ഷേപണമാണ് ഇത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top