ലാന്‍സ് നായിക്ക് കെഎം ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

lans naik

കാശ്മീരിലെ കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ പാക് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഉദയംപേരൂര്‍ സ്വദേശി ലാന്‍സ് നായിക്ക് കെഎം ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ എത്തിയാണ് മൃതദേഹം ഏറ്റവാങ്ങിയത്. ഇവിടെ നിന്ന് മൃതദേഹം സൈനിക ബഹുമതികളോടെ ഉദയംപേരൂരിലെ വസതിയില്‍ എത്തിക്കും. ഇന്ന് വൈകിട്ട് 5.30നാണ് സംസ്കാര ചടങ്ങുകള്‍. ഇരിങ്ങാലക്കുടെ മുരിയാട് എമ്പറര്‍ ഇമ്മാനുവല്‍ പള്ളിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top