പി.വി അന്‍വറിന്റെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു

pv anvar mla

പി.വി അന്‍വര്‍ എംഎല്‍എയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്. 50 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസാണ് കോടതി ക്രൈം ബ്രാഞ്ചിന് വിട്ടത്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.

2012 ൽ മലപ്പുറം സ്വദേശിയും പ്രവാസി വ്യവസായിയുമായ സലീം നടുത്തൊടിയിൽ നിന്ന് മംഗലാപുരത്തെ ക്വാറിയുടെ പേരില്‍ പി.വി. അന്‍വര്‍ എം.എല്‍.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. 2017 ഡിസംബര്‍ 21ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എം.എല്‍.എക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top