ഗുജറാത്ത് കലാപം; മോദിക്കെതിരായ ഹർജിയിൽ വാദം ഇന്ന്

budget 2018 modi

2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാഷ്ട്രീയനേതാക്കളെയും കുറ്റവിമുക്തനാക്കിയതിന് എതിരായ ഹർജിയിൽ വാദം ഇന്ന്. സുപ്രീംകോടതിയാണ് വാദം കേൾക്കുന്നത്. തിങ്കാഴ്ച്ച ഹർജി പരിഗണിക്കും. കോൺഗ്രസ് മുൻ എംപി എഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിയുടെ ഹർജിയിലാണ് തീരുമാനം.

ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘമാണ് ക്ലീൻ ചിറ്റ് നൽകിയത്. ഇത് ചോദ്യം ചെയ്തുള്ള സാക്കിയ ജാഫ്രിയുടെ ഹർജി കഴിഞ്ഞവർഷം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top