Advertisement

ശബരിമലയില്‍ നടക്കുന്നത് സമരാഭാസം: വെള്ളാപ്പള്ളി

November 14, 2018
Google News 0 minutes Read
Vellappalli nadeshan

ശബരിമല വിഷയത്തില്‍ നടക്കുന്ന സമരാഭാസം അവസാനിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആരും ശ്രമിക്കരുത്. ഒരു തന്ത്രിയും ഒരു രാജാവും ഒരു സമുദായവും ചേര്‍ന്ന് കേരളത്തില്‍ സൃഷ്ടിയും സംഹാരവും നടത്തുകയാണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

മുന്നാക്കക്കാരുടെ സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ശബരിമലയില്‍ നടക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോടതി വിധി മാനിച്ച് ബി.ഡി.ജെ.എസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നാണ് എസ്.എൻ.ഡി.പിയുടെ അഭിപ്രായമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

അൽപമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ സർവകക്ഷി യോഗത്തിൽ ബി.ജെ.പി പങ്കെടുക്കും. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ ആത്മീയതയെ മാർക്കറ്റു ചെയ്തു കൊണ്ടല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here