പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഡിസംബര്‍ 11 ന് തുടക്കം

parliament

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഡിസംബര്‍ 11 ന് തുടക്കമാകും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം തന്നെയാണ് ശൈത്യകാല സമ്മേളനത്തിന് തുടക്കമാകുക. ജനുവരി എട്ടിനാണ് സമ്മേളനം അവസാനിക്കുക. മന്ത്രിസഭയുടെ പാര്‍ലമെന്ററികാര്യ സമിതി ചൊവ്വാഴ്ച രാത്രിയിലാണ് ശൈത്യകാല സമ്മേളനത്തെ കുറിച്ച് ശിപാര്‍ശ ചെയ്തത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ പൂര്‍ണതോതിലുള്ള അവസാന സമ്മേളനമായിരിക്കും ഇക്കുറി നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top