കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ ഓറഞ്ച് അലേർട്ട്

chances of heavy rain in kerala orange yellow alerts declared

കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ഗജ’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്നാണ് കേരളത്തിൽ മഴയുണ്ടാകാൻ സാധ്യത.

കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ിടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. നവംബർ 16ന് കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ എന്നിവിടെ യെല്ലോ അലേർട്ടും ഇടുക്കിയിൽ ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരം ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, ഒഴിവാക്കണം.
ഒരു കാരണവശാലും നദി മുറിച്ചു കടക്കരുതെന്നും പാലങ്ങളിലും നദിക്കരയിലും നിന്ന് സെൽഫിയെടുക്കരുതെന്നും മുന്നറിയിപ്പുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top