മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം നാളെ; ഡിജിപി സുരക്ഷാ പരിശോധനയ്ക്കായി ശബരിമലയില്‍

മണ്ഡല മകരവിളക്ക് ഉത്സവങ്ങൾക്കായി നാളെ ശബരിമല നടതുറക്കുമ്പോൾ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. എരുമേലിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ശബരിമലയിലേക്ക് വരുന്നവരെ കനത്ത സുരക്ഷ പരിശോധനകൾക്ക് ശേഷം മാത്രമേ നിലക്കലിലേക്ക് കടത്തി വീടു. നിലവിൽ എല്ലാ വാഹനങ്ങളും ഇളവുങ്കലിൽ പരിശോധിക്കുകയാണ് പോലീസ് ചെയ്യുന്നത്. പരിശോധനയ്ക്ക് ശേഷം നിലയ്ക്കൽ വരെ മാത്രമേ സ്വകാര്യ വാഹനങ്ങളെ കടത്തിവിടു. നിലക്കലിലും പമ്പയിലും വനിതാ പോലീസിനെയും ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. 5000 പൊലീസുകരെയാണ് സന്നിധാനത്ത് മാത്രം സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ പരിശോധനയ്ക്കായി ഇന്ന് വൈകീട്ട് ഡി ജി പി ലോകനാഥ്‌ ബഹ്‌റ ശബരിമലയിൽ എത്തും.

Sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top