സുനിൽ പി ഇളയടത്തിന്റെ ഓഫീസിന് നേരെ ആക്രമണം

കാലടി സർവ്വകലാ ശാലയിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസറും, എഴുത്തുകാരനുമായ സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്  മുന്നിലെ നെയിം ബോർഡ്  മാറ്റിയ നിലയിലാണ്. ഓഫീസ് വാതലിന് മുന്നിൽ കാവി നിറത്തിലെ ഗുണന ചിഹ്നവും വരച്ചിട്ടുണ്ട്. സംഭവത്തിൽ  സർവ്വകലാശാല  രജിസ്‌ട്രാർ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം സുനിൽ പി ഇളയിടത്തെ കൊല്ലണമെന്ന തരത്തില്‍ സംഘപരിവാര്‍ വ്യാപകമായി ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓഫീസ് ആക്രമിക്കപ്പെട്ടിരിക്കുന്നത്.  ശബരിമല സ്‌ത്രീ പ്രവേശന വിധിക്ക്‌ അനുകൂലമായി പ്രസംഗിച്ചതിന്  ഇളയിടത്തെ കണ്ടാൽ കല്ലെറിഞ്ഞ്‌ കൊല്ലണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറുകാർ വ്യാപക പ്രചരണം നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top