‘തൃപ്തിയുടെ നില്‍പ്പില്‍ അതൃപ്തി’; ഉടന്‍ തീരുമാനമെടുക്കണമെന്ന് സിയാല്‍

sabarimala

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ കൊച്ചി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) അധികൃതര്‍. തൃപ്തിക്ക് ഇനിയും വിമാനത്താവളത്തില്‍ തുടരാനാകില്ലെന്ന് സിയാല്‍ എം.ഡി പറഞ്ഞു. തൃപ്തിക്കെതിരായ പ്രതിഷേധം യാത്രക്കാരെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ആയിരക്കണക്കിന് ആളുകളാണ് എയര്‍പോര്‍ട്ടില്‍ പ്രതിഷേധിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രശ്‌നത്തില്‍ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സിയാല്‍ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല സന്ദര്‍ശിച്ചിട്ടേ താന്‍ തിരിച്ചുപോകൂ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തൃപ്തി. പോലീസിന്റെ സംരക്ഷണം തനിക്ക് ലഭ്യമാകുമോ എന്നറിയാന്‍ നിയമോപദേശം തേടാന്‍ ഒരുങ്ങുകയാണ് തൃപ്തി ദേശായി. സ്വന്തം നിലയില്‍ ശബരിമലയിലേക്ക് പോകാന്‍ തയ്യാറാണെന്നും സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ പോലീസിന് വേണമെങ്കില്‍ പോകാമെന്നും തൃപ്തി നേരത്തെ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top