തൃപ്തി ദേശായി മടങ്ങുന്നു

trupthi desai

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങും. വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തമായതോടെയാണ് തിരിച്ചുപോകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. രാത്രി 9.30 ഓടെ തൃപ്തി തിരിച്ചുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തെ തുടര്‍ന്ന് 13 മണിക്കൂറായി തൃപ്തിയും സംഘവും വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തൃപ്തിയടക്കം ഏഴ് സ്ത്രീകള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. എന്നാല്‍, പ്രതിഷേധക്കാര്‍ തൃപ്തിയെ തടയുകയായിരുന്നു. തിരിച്ചുപോകുകയാണെന്ന് തൃപ്തി പോലീസിനെ അറിയിച്ചു. തൃപ്തി ദേശായി മടങ്ങി പോകാന്‍ സന്നദ്ധത അറിയിച്ചതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ മടങ്ങിപ്പോയാലും താൻ തിരികെ വരുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുണ്ട്. ഈ മണ്ഡലകാലത്ത് തന്നെ ശബരിമല ദർശനം നടത്താൻ തിരികെ വരുമെന്നാണ് തൃപ്തി ദേശായി വ്യക്തമാക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top