നടൻ കെടിസി അബ്ദുള്ള അന്തരിച്ചു

നടൻ കെ.ടി.സി അബ്‌ദുള്ള അന്തരിച്ചു. 82 വയസായിരുന്നു. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെ കോഴിക്കോട്ടെ പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബർ സ്ഥാനിൽ.
കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെയാണ് കെ ടി സി അബ്ദുള്ള എന്ന പേര് ലഭിച്ചത്. കെ.ടി.സി ഗ്രൂപ്പ് സിനിമാ നിർമാണം തുടങ്ങിയപ്പോൾ അബ്ദുള്ള സിനിമയുടെ അണിയറയിലെത്തി. പന്നിയങ്കര പാർവതിപുരം റോഡ് സാജി നിവാസിലാണ് താമസം.
77ൽ രാമു കാര്യാട്ടിന്റെ ദ്വീപ്’ എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിലേക്ക്. നാൽപ്പത് വർഷത്തിനിടെ അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങി അൻപതോളം സിനിമകളിൽ സാന്നിധ്യം അറിയിച്ചു.
1936 ൽ കോഴിക്കോട് പാളയം കിഴക്കേകോട്ട പറമ്പിൽ ജനിച്ച അബ്ദുള്ള പതിമൂന്നാം വയസിലെ നടകാഭിനയത്തിലേക്ക് കടന്നു. സുഹൃത്തുക്കളായിരുന്ന കെ.പി ഉമ്മർ, മാമുക്കോയ തുടങ്ങിയവർക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് പതിനെട്ടാം വയസിൽ നാടകത്തിൽ സജീവമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here