കേരളത്തിൽ തിങ്കളാഴ്ച്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ഗജ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തിങ്കളാഴ്ചവരെ കേരളത്തിൽ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കേരളതീരത്തും ലക്ഷദ്വീപ് മേഖലയിലും തെക്കുകിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45-55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. കാറ്റിന്റെ വേഗം ചിലയവസരങ്ങളിൽ 65 കിലോമീറ്റർവരെ കൂടാനും സാധ്യതയുണ്ട്. ഞായറാഴ്ചവരെ കേരളത്തിന്റെ തീരക്കടലിലും ലക്ഷദ്വീപ് മേഖലയിലും 2.8 മീറ്റർവരെ തിരമാല ഉയർന്നേക്കും. തിങ്കളാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top