ഗജ; ആലപ്പുഴയില്‍ തകര്‍ന്നത് 167വീടുകള്‍

gaja

തമിഴ്നാട്ടില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റ് ആലപ്പുഴയേയും ബാധിച്ചു. ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ 167വീടുകളാണ് തകര്‍ന്നത്. തൈക്കാട്ടുശ്ശേരി, പാണാവള്ളി, പട്ടണക്കാട്, വയലാര്‍, ഏഴുപുന്ന, മാരാരിക്കുളം വില്ലേജുകളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. 167വീടുകളില്‍ 11വീടുകള്‍ പൂര്‍ണ്ണമായും ബാക്കിയുള്ളവ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. തൈക്കാട്ടുശ്ശേരിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. തകര്‍ന്ന വീടുകളില്‍ 144വീടുകള്‍ ഇവിടെയാണ്.  പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ഈ മാസം 20വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top