കെ. സുരേന്ദ്രനെ 14ദിവസത്തേക്ക് റിമാന്റ് ചെയ്തു

നിലയ്ക്കലില്‍ നിന്ന് ഇന്നലെ രാത്രിയോടെ കസ്റ്റഡിയില്‍ എടുത്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഞായറാഴ്ചയായതിനാല്‍ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് സുരേന്ദ്രനെ ഹാജരാക്കിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രനെ ഇന്നലെ അറസ്റ്റ് ചെയ്തത്. അന്യായമായി സംഘം ചേരല്‍ അടക്കമുള്ള മറ്റ് വകുപ്പുകളും സുരേന്ദ്രന്‍റെ മേല്‍ ചുമത്തിയിട്ടുണ്ട്. സുരേന്ദ്രനെയും മറ്റ് 3 പേരെയും കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും
ഏഴ് പേരടങ്ങുന്ന സംഘമാണ് സുരേന്ദ്രനൊപ്പം വന്നത്. അതില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് ഇരുമുടിക്കെട്ടുണ്ടായിരുന്നത്. അരമണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തുനീക്കിയത്. താന്‍ ഒരു വിശ്വാസിയാണെന്നും മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ഗണപതി ഹോമത്തിനായി ചീട്ടെടുത്തിട്ടാണ് പോകുന്നതെന്ന് സുരേന്ദ്രന്‍ പോലീസിനോട് പറഞ്ഞു. സുരേന്ദ്രന്‍റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here