തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവി

google cloud

ഗൂഗിളിന്റെ നേതൃത്വ നിരയില്‍ മലയാളി. കോട്ടയം കോത്തല സ്വദേശിയായ തോമസ് കുര്യനെയാണ് ഗൂഗിള്‍ ക്ലൗഡ് മേധാവിയായി നിയോഗിച്ചത്. ഓറക്കിളിന്റെ പ്രൊഡക്റ്റ് ഡവലപ്മെന്റ് വിഭാഗം മേധാവിയായിരുന്നു തോമസ് കുര്യന്‍. നിലവിലെ ഗൂഗിള്‍ ക്ലൗഡ് മേധാവിയായ ഡയാന്‍ ഗ്രീനാണ് തന്റെ പിന്‍ഗാമിയുടെ നിയമനം പരസ്യപ്പെടുത്തിയത്. നവംബര്‍ 26നാണ് തോമസ് കുര്യന്‍ ചുമതലയേല്‍ക്കുക. ബെംഗളൂരു സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥിയായ ഈ അൻപത്തൊന്നുകാരൻ പ്രിൻസ്‌റ്റൺ സർവകലാശാലയിൽനിന്ന് ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബാച്‌ലർ ഡിഗ്രിയും സ്‌റ്റാൻഫോഡ് സർവകലാശാലയില്‍ നിന്ന് എംബിഎയും സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര വെഞ്ച്വർ ഫണ്ട്, ഐടി കമ്പനികളിലെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ അഡ്വൈസറി അംഗമായിരുന്നു.

Loading...
Top